2027 enrolment open

ഹിമായ@തുഖ്ബ

സാമൂഹ്യ സുരക്ഷാ പദ്ധതി

കെ. എം. സി. സി. തുഖ്ബ സെൻട്രൽ കമ്മിറ്റി

Gallery

Photos from our events

See all photos

കെ. എം. സി. സി. തുഖ്ബ സെൻട്രൽ കമ്മിറ്റി

ഹിമായ@തുഖ്ബ

കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.) നാല് പതിറ്റാണ്ടിലേറെയായി പ്രവാസലോകത്ത് മലയാളികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ജീവകാരുണ്യ കൂട്ടായ്മയാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായി രൂപംകൊണ്ട കെ.എം.സി.സി. ഇന്ന് ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലുമടക്കം ലോകമെമ്പാടും ശാഖകളുള്ള സംഘടനയായി വളർന്നിരിക്കുന്നു. ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി സഹായം ആവശ്യമുള്ള ഏതൊരാൾക്കും കൈത്താങ്ങാവുക എന്നതാണ് സംഘടനയുടെ കാഴ്ചപ്പാട്.

സൗദി അറേബ്യയിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളും അഭ്യുദയകാംക്ഷികളുമുള്ള സൗദി കെ.എം.സി.സി., സാമൂഹിക സുരക്ഷാ പദ്ധതികൾ, ചികിത്സാ സഹായം, മൃതദേഹം നാട്ടിലെത്തിക്കൽ, നിയമ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ മേഖലകളിൽ സജീവമാണ്. ഹജ്ജ് വേളയിൽ ഹറമുകളിലും മിനായിലുമായി മൂവായിരത്തിലധികം വളണ്ടിയർമാർ തീർഥാടകർക്ക് സേവനം ചെയ്യുന്നു.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ അൽ ഖോബാർ നഗരത്തിന്റെ ഭാഗമായ തുഖ്ബ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഘടകമാണ് കെ.എം.സി.സി. തുഖ്ബ സെൻട്രൽ കമ്മിറ്റി. ടൗൺ, ബയോണിയ, അസീസിയ – അൽ ജിസ്ർ എന്നീ ഏരിയ കമ്മിറ്റികളിലൂടെയാണ് സെൻട്രൽ കമ്മിറ്റി അംഗങ്ങളിലേക്ക് എത്തുന്നത്.

ഹിമായ@തുഖ്ബ സുരക്ഷ പദ്ധതി, നോർക്ക ഹെൽപ്പ് ഡെസ്ക്, ഹിമായ@തുഖ്ബ അദാലത്ത്, സി.എച്ച്. എക്സലൻസി സ്കോളർഷിപ്പ്, ഇൻസൈറ്റ് ലീഡർഷിപ്പ് പ്രോഗ്രാം എന്നിവയാണ് ഞങ്ങളുടെ പ്രധാന പദ്ധതികൾ.

പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന കെ എം സി സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഹിമായ@തുഖ്ബ പദ്ധതി. പ്രവാസികളായ നമ്മിൽ വരുന്ന ആകസ്മിക മരണങ്ങൾ കുടുംബങ്ങളെ അനാഥരാക്കുന്നതോടൊപ്പം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് നമ്മളാൽ കഴിയുന്ന ആശ്വാസം ആ കുടുംബങ്ങൾക്ക് എത്തിക്കുകയെന്നതാണ് ഹിമായ@തുഖ്ബയുടെ ലക്ഷ്യം. ആയതിനാൽ പ്രവാസികളായ നമ്മൾ ഓരോരുത്തരും ഈ പദ്ധതിയിൽ അംഗങ്ങളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

The scheme

About the Security Scheme

What the annual cover includes

  • Annual cover renewed every year
  • Nominee-based settlement
  • Coverage details editable from admin
ഹിമായ@തുഖ്ബ

നിയമാവലി

  1. അംഗത്വം

    ഹിമായ പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫോറത്തിൽ കെ. എം. സി. സി. തുഖ്ബ ഭാരവാഹികൾ മുഖേന അപേക്ഷിക്കുക. അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചവരുടെ ലിസ്റ്റ് ഹിമായ കമ്മിറ്റി പ്രസിദ്ധീകരിക്കുന്നതാണ്. സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുന്ന കെ. എം. സി. സിയുടെയും മാതൃസംഘടനയുടെയും ആശയാദർശങ്ങളിൽ താൽപര്യമുള്ള ഏതൊരു മലയാളിയും (ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, കുട്ടികൾ) അംഗത്വത്തിന് അർഹരായിരിക്കും. മത രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്. ഒരാൾക്ക് പരമാവധി ഒരംഗത്വം മാത്രമേ സാധുവാകുകയുള്ളൂ. ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ അധികാരം കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

  2. സംഭാവന

    പ്രസ്തുത പദ്ധതിയിലേക്ക് ഓരോ അപേക്ഷകനും 35 സൗദി റിയാൽ വാർഷിക സംഭാവനയായി നൽകേണ്ടതാണ്. സ്വരൂപിക്കപ്പെടുന്ന സംഖ്യ ഹിമായ കമ്മിറ്റി തീരുമാനിക്കും പ്രകാരം അർഹരാവുന്ന ആളുകൾക്ക് അവകാശപ്പെടുന്നതായിരിക്കും.

  3. ഹിമായ ഉപഭോക്താക്കൾ

    അംഗത്വം നിലനിൽക്കേ രോഗം അപകടം തുടങ്ങിയ കാരണങ്ങളാൽ അംഗ നഷ്ടം സംഭവിച്ചവരും, അംഗത്വം നിലനിൽക്കേ മരണപ്പെടുന്നവരുടെ (അല്ലാഹു നമ്മെ കാക്കട്ടെ) അപേക്ഷയിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം ക്രമമനുസരിച്ച് ആശ്രിതരും വിഹിതത്തിന് അർഹരായിരിക്കും. ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്ക് ഈ പദ്ധതി പ്രകാരം സഹായത്തിന് അർഹത ഉണ്ടായിരിക്കില്ല.

  4. ആനുകൂല്യങ്ങൾ

    പദ്ധതി കാലയളവിൽ മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും (തുടർച്ചയായി ഏഴാം വർഷവും അംഗങ്ങളായി തുടരുന്നവരുടെ ആശ്രിതർക്ക് ഒന്നര ലക്ഷം രൂപയും). അംഗ നഷ്ടം സംഭവിച്ചവർക്ക് 10000 രൂപ മുതൽ 50000 രൂപ വരെ ധനസഹായവും നൽകപ്പെടും. റബ്ബിന്റെ അലംഘനീയ വിധി കാരണം അർഹതപ്പെട്ടവരുടെ എണ്ണം കൂടുന്ന പക്ഷം ഉചിതമായ തീരുമാനമെടുക്കാൻ ഹിമായ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. അതേ സമയം മിച്ചം വരുന്ന സംഖ്യ ഹിമായ കമ്മിറ്റി തീരുമാനിക്കും പ്രകാരം മറ്റു അവശ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായിരിക്കും.

  5. ധന സഹായത്തിനുള്ള അപേക്ഷ

    മേൽ പറഞ്ഞ പ്രകാരം ഹിമായ ധന സഹായത്തിന് അർഹരായവർ ഔദ്യോഗിക രേഖകൾ സഹിതം ഏരിയ കമ്മിറ്റി മുഖേന ഹിമായ കമ്മിറ്റിക്ക് അപേക്ഷ നൽകേണ്ടതാണ്. ഈ നിയമാവലിയിൽ പരാമർശിക്കപ്പെടാത്ത വല്ല സാഹചര്യങ്ങളും ഉണ്ടാവുന്ന പക്ഷം കെ. എം. സി. സി തുഖ്ബ കമ്മിറ്റിയുടെ അറിവോടെ ഇസ്‌ലാമിക വീക്ഷണങ്ങൾക്കനുസൃതമായി ഹിമായ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അന്തിമമായിരിക്കും.

Before you start

Membership Requirements

Who can apply

  • Valid 10-digit Residential ID
  • Passport size photograph
  • Permanent address in India
  • At least one nominee
Four steps

How to Apply

  1. Fill the online application form
  2. Upload photo and ID copy
  3. Pay through your coordinator
  4. Track status online
കെ. എം. സി. സി. തുഖ്ബ സെൻട്രൽ കമ്മിറ്റി

പദ്ധതികൾ

നോർക്ക ഹെൽപ്പ് ഡെസ്ക്

ഹിമായ@തുഖ്ബ അദാലത്ത്

സി.എച്ച്. എക്സലൻസി സ്കോളർഷിപ്പ്

ഇൻസൈറ്റ് ലീഡർഷിപ്പ് പ്രോഗ്രാം

Leadership

Committee Members

Central Committee

Ummer Omasseri
President
Kozhikode
Jamal Meenangadi
General Secretary
Wayanad
Saifudheen Mukkam
Org. Secretary
Kozhikode
Ashik Chokkad
Treasurer
Malappuram

See all 6 members

Questions

Frequently Asked Questions

Edit from Admin > Content.

Who can apply for membership?

Anyone holding a valid 10-digit Residential ID who meets the requirements listed above. Applications are submitted online and reviewed by the membership team.

How often does the insurance renew?

Every year. You will be reminded before the cover period ends, and renewal can be completed online or through your coordinator.

Can I add more than one nominee?

Yes. You can add multiple nominees, each with a percentage share. The shares must add up to exactly 100%.

How do I prove my membership?

Once approved you can download a member card as a PDF. It carries a QR code that anyone can scan to verify your current status.

What happens if I miss the renewal date?

There is a grace period after the cover ends. After that the membership is marked expired and must be renewed before cover resumes.

Ready to join?

The online application takes about ten minutes. Keep your ID, photo and nominee details handy.

Get in touch

Contact Us Test

E-mail

info@example.org

Phone

+966 12 000 0000

Office

Thuqba